മദ്യലഹരിയിൽ കുളിക്കാനായി നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു

മദ്യലഹരിയിൽ കുളിക്കാനായി നദിയിലേക്ക് ചാടിയ യുവാവ് മരിച്ചു

ബെംഗളൂരു: മദ്യലഹരിയിൽ കുളിക്കാനായി നദിയിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ടോടെ കലബുർഗി കമലാപൂർ താലൂക്കിലെ പടവാഡ് ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ സാജിദ് (25) ആണ് മരിച്ചത്. സാജിദും സുഹൃത്തുക്കളും ചെഗന്ത ഗ്രാമത്തിലെ ദർഗ സന്ദർശിച്ച ശേഷം ഒരുമിച്ച് മദ്യപിച്ചിരുന്നു.…
പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് നാല് മരണം

പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് നാല് മരണം

ബെംഗളൂരു: ഹാവേരി റാണെബന്നൂരിൽ ഹലഗേരി ബൈപാസിനു സമീപം പാലത്തിൽ നിന്ന് കാർ മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സുരേഷ് വീരപ്പ ജാഡി (45), ഐശ്വര്യ എറപ്പ ബാർക്കി (22), ചേതന പ്രഭുരാജ സമാഗണ്ടി (7),…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ നാലിനു ശേഷം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ നാലിനു ശേഷം

ബെംഗളൂരു: ബിബിഎംപി ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജൂൺ നാലിനാണ് ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത്. ഇതിനോടകം വാർഡുകളുടെ അതിർത്തി നിർണയം നടന്നിട്ടുണ്ടെന്നും വാർഡ് സംവരണം അടുത്ത ഘട്ടത്തിലായിരിക്കുമെന്നും…
മെസ്കോം ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് നാല് മരണം

മെസ്കോം ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: മുടിഗെരെയിൽ വൈദ്യുതി വിതരണ കമ്പനിയായ മെസ്കോമിന്റെ ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബനക്കലിന് സമീപമാണ് അപകടമുണ്ടായത്. ചന്നപട്ടണ സ്വദേശികളായ ഹമ്പയ്യ (65), മഞ്ചയ്യ (60), പ്രേമ (58), പ്രഭാകർ (45) എന്നിവരാണ് മരിച്ചത്.…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്രം

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്രം

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലൈംഗികാരോപണത്തെ തുടർന്ന് ഒളിവിൽ കഴിയുന്ന പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിൻ്റെ ഇടപെടൽ. പ്രജ്വലിന്റെ…
പാചകവാതക സിലിണ്ടർ ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

പാചകവാതക സിലിണ്ടർ ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: യരഗനഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ മരിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബുധനാഴ്ചയാണ് മൈസൂരു യരഗനഹള്ളിയിലെ…
അൾട്രാസൗണ്ട് മുറികളിൽ ഗർഭിണികളുടെ ബന്ധുക്കൾക്ക് പ്രവേശനം നിയന്ത്രിക്കും

അൾട്രാസൗണ്ട് മുറികളിൽ ഗർഭിണികളുടെ ബന്ധുക്കൾക്ക് പ്രവേശനം നിയന്ത്രിക്കും

ബെംഗളൂരു: കൗൺസിലിംഗ് സെൻ്ററുകളിലോ ക്ലിനിക്കുകളിലോ ആശുപത്രികളിലോ ഗർഭിണികളുടെ ഭർത്താക്കന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അൾട്രാസൗണ്ട് മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിക്കുമെന്ന് ആരോഗ്യ - കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. ഗർഭിണികളുടെ ബന്ധുക്കൾ ഭ്രൂണത്തിൻ്റെ ലിംഗഭേദം നിർണ്ണയിക്കാൻ അൾട്രാസൗണ്ട് ഉപയോഗിച്ച് വീഡിയോകൾ റെക്കോർഡ് ചെയ്യുകയും…
റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പെയ്ഡ് പാർക്കിംഗ് പാടില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജനവാസമേഖലയിലെ വാണിജ്യ പാർക്കിംഗ് സ്ഥലങ്ങൾ മൂലമുണ്ടാകുന്ന അസൗകര്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എച്ച്എസ്ആർ ലേഔട്ടിലെ എൻ. അശ്വത് നാരായണ റെഡ്ഡിയും, സഹോദരൻ എൻ. നാഗഭൂഷണ റെഡ്ഡിയുമാണ് റെസിഡൻഷ്യൽ…
ശക്തി സൗജന്യ യാത്ര പദ്ധതി മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി

ശക്തി സൗജന്യ യാത്ര പദ്ധതി മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ വനിതകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി സ്കീം മെട്രോ യാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി. യാത്രക്കാരുടെ എണ്ണത്തെയോ വരുമാനത്തെയോ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കി മന്ത്രി പറഞ്ഞത്. സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രതിപക്ഷ…
ഐപിഎൽ കരിയർ മതിയാക്കി ഇന്ത്യൻ ഇതിഹാസ താരം ദിനേഷ് കാർത്തിക്

ഐപിഎൽ കരിയർ മതിയാക്കി ഇന്ത്യൻ ഇതിഹാസ താരം ദിനേഷ് കാർത്തിക്

ഐപിഎൽ‌ 2024 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ ഐപിഎൽ കരിയർ അവസാനിപ്പിച്ച് ആർസിബിയുടെ ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്. ഈ ‌സീസണ് ശേഷം ഐപിഎൽ മതിയാക്കുമെന്ന് കാർത്തിക് നേരത്തെ ‌തന്നെ‌ പ്രഖ്യാപിച്ചിരുന്നു. ആർസിബിയുടെ കുതിപ്പ് എലിമിനേറ്ററിൽ അവസാനിച്ചതോടെ…