മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ

ബെംഗളൂരു: പണത്തിനായി മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ അച്ഛൻ പിടിയിൽ. കോലാർ സ്വദേശി മുനിരാജ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ 21ന് മുനിരാജിനും പവിത്രയ്ക്കും ജനിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കേരെക്കൊടി സ്വദേശി വള്ളിക്കാണ് വിറ്റത്. കുഞ്ഞിനെ…
ചോദ്യപേപ്പർ മാറിനൽകി; കൃഷ്ണദേവരായ സർവകലാശാല സോഷ്യോളജി പരീക്ഷകൾ മാറ്റിവെച്ചു

ചോദ്യപേപ്പർ മാറിനൽകി; കൃഷ്ണദേവരായ സർവകലാശാല സോഷ്യോളജി പരീക്ഷകൾ മാറ്റിവെച്ചു

ബെംഗളൂരു: ചോദ്യപേപ്പറുകൾ മാറി നൽകിയതിനെ തുടർന്ന് വിജയനഗര ശ്രീകൃഷ്ണദേവരായ സർവ്വകലാശാലയിലെ ബിഎ മൂന്നാം സെമസ്റ്റർ സോഷ്യോളജി പരീക്ഷ മാറ്റിവച്ചു. സർവകലാശാലയുടെ കീഴിൽ 145 കോളേജുകളാണുള്ളത്. സോഷ്യോളജി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾക്ക് രണ്ടാം സെമസ്റ്റർ ചോദ്യപേപ്പർ ആയിരുന്നു അധികൃതർ നൽകിയത്.…
കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു

കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു

ബെംഗളൂരു: ചിക്കമഗളുരുവിൽ ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസിയുടെ സെമി സ്ലീപ്പർ ബസിനു തീപിടിച്ചു. തരികെരെ താലൂക്കിലെ അജ്ജംപുര ക്രോസിനു സമീപം അർധരാത്രിയോടെയാണ് സംഭവം. സെമി സ്ലീപ്പർ കെഎസ്ആർടിസി ഐരാവത് ബസിനാണ് തീപിടിച്ചത്. 40 യാത്രക്കാരുമായി ശിവമോഗയിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ…
30 വർഷം മുമ്പ് മരിച്ച മകൾക്ക് പ്രേതവിവാഹത്തിന് വരനെ തേടി കുടുംബം

30 വർഷം മുമ്പ് മരിച്ച മകൾക്ക് പ്രേതവിവാഹത്തിന് വരനെ തേടി കുടുംബം

ബെംഗളൂരു: കർണാടകയിൽ 30 വർഷം മുമ്പ് മരിച്ച മകൾക്ക് പ്രേതവിവാഹത്തിന് വരനെ തേടി കുടുംബം. വരനെ തേടി പത്രത്തിലാണ് കുടുംബം പരസ്യം നൽകിയത്. തുളുനാട് തീരദേശ ജില്ലകളിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് പുത്തൂരിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരിച്ചുപോയ മകൾക്ക്…
സംഗീത സംവിധായകൻ ജി.വി പ്രകാശും സൈന്ധവിയും വേർപിരിയുന്നു

സംഗീത സംവിധായകൻ ജി.വി പ്രകാശും സൈന്ധവിയും വേർപിരിയുന്നു

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കുട്ടിക്കാലം മുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന്…
രാജസ്ഥാനൊപ്പം ഇനി ജോസ് ബട്ട്ലർ ഇല്ല; ഇംഗ്ലണ്ട് നായകൻ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാനൊപ്പം ഇനി ജോസ് ബട്ട്ലർ ഇല്ല; ഇംഗ്ലണ്ട് നായകൻ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാൻ റോയൽസിലെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്. ഇനി ഈ മാസം 15ന് പഞ്ചാബ് കിംഗ്സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഗ്രൂപ്പ്…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  നാമനിർദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ…
നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു

നാടക നടൻ എം. സി കട്ടപ്പന അന്തരിച്ചു

നാടക നടൻ എം.സി കട്ടപ്പന എന്നറിയപ്പെടുന്ന എം. സി. ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം…
നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരണപ്പെട്ടു

വാഹനാപകടത്തിൽ പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപുള്ളി ചുവന്ന ഗേറ്റിന് സമീപം ടാങ്കർലോറിയും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടൻ തന്നെ…
ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുമ്പാണ് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ഏഴ് പേരാണ് വാഹനത്തിൽ…