തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ

തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ

ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിൽ തന്റെയോ കുടുംബത്തിന്റെയോ പേരുകൾ അനാവശ്യമായി ഉൾപെടുത്തുന്നതിൽ മാധ്യമങ്ങൾക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡ. മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ ദേവഗൗഡയുടെയോ മകൻ കുമാരസ്വാമിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേര്…
പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍…
എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍ നാഥ് (20) ആണ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന…
കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു. ഉത്തര കന്നഡ സിദ്ധാപുര താലൂക്കിൽ നിന്നുള്ള കുട്ടിയാണ് മരിച്ചത്. അരേന്ദൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഒമ്പതായി. ഉത്തര കന്നഡ…
പ്രജ്വൽ രേവണ്ണക്കെതിരെ മൊഴി നല്‍കുന്നവരെ സംരക്ഷിക്കും; ഡി.കെ. ശിവകുമാര്‍

പ്രജ്വൽ രേവണ്ണക്കെതിരെ മൊഴി നല്‍കുന്നവരെ സംരക്ഷിക്കും; ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: എച്ച്.ഡി. രേവണ്ണക്കും പ്രജ്വലിനും എതിരെ വീണ്ടും കടുത്ത വിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ലൈംഗികാതിക്രമ വിവാദത്തില്‍ ഇരകളെ കുറ്റാരോപിതർ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രജ്വൽ രേവണ്ണക്കെതിരെ വെളിപ്പെടുത്താന്‍ തയ്യാറാകുന്ന ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കുമെന്നും…
തിരഞ്ഞെടുപ്പ് റാലിക്കിടെ മുനിസിപ്പൽ കൗൺസിലറെ തല്ലി ഉപമുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് റാലിക്കിടെ മുനിസിപ്പൽ കൗൺസിലറെ തല്ലി ഉപമുഖ്യമന്ത്രി

ബെംഗളൂരു: തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ശനിയാഴ്ച ഹാവേരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു സംഭവം. അലാവുദ്ദീൻ മണിയാർ എന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറിനാണ് ഡി.കെ. ശിവകുമാറിന്റെ മർദനമേറ്റത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ധാർവാഡിൽ…
ഐപിഎൽ 2024; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കെകെആർ

ഐപിഎൽ 2024; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കെകെആർ

ഐപിഎല്‍ സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫീലേക്ക് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഔദ്യോഗികമായി രാജസ്ഥാനും കൊല്‍ക്കത്തയും പ്ലേഓഫില്‍ എത്തിയിട്ടില്ലെങ്കിലും 16 പോയിന്റ് എന്ന മാന്ത്രിക സംഖ്യ രണ്ട് ടീമുകള്‍ക്കും ആയിട്ടുണ്ട്. ലക്‌നൗവിനെ അവരുടെ ഹോംഗ്രൗണ്ടില്‍ 98…
കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തനിക്കെതിരേ തെളിവുകളില്ലെന്ന് രേവണ്ണ

കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തനിക്കെതിരേ തെളിവുകളില്ലെന്ന് രേവണ്ണ

ബെംഗളൂരു: തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എം.എൽ.എയുമായ എച്ച്.ഡി രേവണ്ണ. 40-വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ലെന്നും ബലാത്സംഗക്കേസും തട്ടിക്കൊണ്ടുപോകൽ കേസും കെട്ടിച്ചമച്ചതാണെന്നും രേവണ്ണ ആരോപിച്ചു. മജിസ്ട്രേറ്റിന് മുമ്പിൽ…
ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ട്രാഫിക് നിയമലംഘനം; പിഴയടക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടക്കുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. ചലാൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയ നീക്കമെന്ന് ട്രാഫിക്ക് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു. കർണാടക പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പിഴ…
കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു

കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക് തള്ളിയിട്ടത്. മകൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച…