ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ഉയർന്ന വേനൽചൂട്; ബെംഗളൂരുവിൽ എയർ കണ്ടീഷനറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു

ബെംഗളൂരു: കടുത്ത വേനലിനിടെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മഴ ലഭിച്ചിട്ടും വേനൽചൂടിൽ നിന്ന് നേരിയ ആശ്വാസം പോലും ലഭിക്കാതെ ബെംഗളൂരുവിലെ പകലുകള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളിലും…
നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

നാടക കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നാടകകലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. അർദേശനഹള്ളി സ്വദേശി എൻ. മുനികെമ്പണ്ണയാണ് (72) മരിച്ചത്. ശനിയാഴ്ച പുലർച്ചെ യെലഹങ്കയിലെ സതനൂരിലായിരുന്നു സംഭവം. വേദിയിൽ മഹാഭാരതത്തിലെ ശകുനിയായി വേഷമിട്ട അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനികെമ്പണ്ണ…
മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്ഫോടനം ഉണ്ടാകുമെന്ന് കാട്ടി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏപ്രിൽ 29 ന് എയർപോർട്ട് ഓഫീസിൽ ഇമെയിൽ ലഭിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് മെയിൽ ശ്രദ്ധയിൽ…
പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

പ്രജ്വൽ രേവണ്ണക്കെതിരായ പീഡനപരാതി; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി. വര്‍ഷങ്ങളായി, പ്രജ്വല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. പ്രജ്വലിനെ മകനെയും സഹോദരനെയും പോലെ കണ്ട പലരും അതിക്രൂരമായ രീതിയില്‍ ആക്രമിക്കപ്പെടുകയും…
ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ഫോക്‌സ്‌കോൺ ഭൂമി ഇടപാട്; ബെംഗളൂരുവിൽ കർഷക പ്രതിഷേധം

ബെംഗളൂരു: ബെംഗളൂരുവില്‍ ഫോക്സ്‌കോണിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷക പ്രതിഷേധം. നഷ്ടപരിഹാരം ലഭിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കര്‍ഷക പ്രതിനിധികള്‍ ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നത്. ഉപജീവനത്തിനായി കൃഷിഭൂമിയെ ആശ്രയിക്കുന്നവരാണ് എല്ലാവരെന്നും, നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ലെന്ന് കർഷക സംഘം വ്യക്തമാക്കി. അരവനഹള്ളി, ദൊഡ്ഡഗൊല്ലഹള്ളി,…
യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ

യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ജെഡിഎസ് നേതാവ് എച്ച്. ഡി. രേവണ്ണ കസ്റ്റഡിയിൽ

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടികൊണ്ടുപോയ കേസില്‍ ജെഡിഎസ് എംഎല്‍എയും എച്ച്.ഡി. ദേവെഗൗഡയുടെ മകനുമായ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. ദേവെഗൗഡെയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനപ്രതിനിധികളുടെ കേസ്…
എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട്‌ നോട്ടീസ്

എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച പ്രജ്വലിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ…
ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റു; 55കാരിയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നലേറ്റ്‌ 55-കാരിയും 48 ആടുകളും മരിച്ചു. ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗണഗലു സ്വദേശി രത്‌നമ്മയാണ് മരിച്ചത്. ആടുകളെ മേയ്‌ക്കുന്നതിനിടെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മിന്നലേറ്റത്. സംഭവത്തിൽ ആകെ…
മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: തടാകത്തിൽ നിന്ന് പിടിച്ച മീൻ കഴിച്ച് രണ്ടു മരണം. ഹാസൻ അറക്കലഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവനല്ലിയിലാണ് സംഭവം.15 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണ് എന്നാണ് സംശയം. രവികുമാർ (46), പുട്ടമ്മ (50) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ…
മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: മകൻ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനു 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് 50-കാരിയെ അതിക്രൂരമായി ആക്രമിച്ചത്. റാണെബന്നൂർ താലൂക്കിലെ അരേമല്ലപൂർ ഗ്രാമത്തിൽ അടുത്തിടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭാവന പുറത്താകുന്നത്.…