മ‍ഴ മാത്രമല്ല, ഇടിമിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

മ‍ഴ മാത്രമല്ല, ഇടിമിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും പിന്നീട് ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ…
വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും. അതിശക്തമായ മഴ പെയ്യുമെന്നാണ്…
അന്താരാഷ്ട്ര ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

അന്താരാഷ്ട്ര ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടൻ: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാർഹയാക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തിയാണ്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം…
ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോള്‍ സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000…
പാകിസ്ഥാന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

പാകിസ്ഥാന് പരസ്യ പിന്തുണ; തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

കോഴിക്കോട്: ദേശീയ താൽപ്പര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യ, അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങൾ പുനഃക്രമീകരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIMK), തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം (MoU) അവസാനിപ്പിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ പാകിസ്ഥാനെ…
സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന

ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് നിരക്ക് വർധിപ്പിച്ചു.ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾളുടെ  ഫീസ് നിരക്കിലാണ് അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ…
കാത്തിരിപ്പ് അവസാനിക്കുന്നു; തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്

കാത്തിരിപ്പ് അവസാനിക്കുന്നു; തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്

കൊച്ചി: ഏറെ കാലമായുള്ള ബെംഗളൂരു മലയാളികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് - ബെംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ്…
ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി; 941 പഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകൾ

ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി; 941 പഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായി. കരട് റിപ്പോര്‍ട്ടിലെ പരാതികള്‍ പരിശോധിച്ച് ഒട്ടേറെ തിരുത്തലുകള്‍ വരുത്തിയാണ് 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ വിഭജിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. വാര്‍ഡ് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1375 പുതിയ വാര്‍ഡുകളാണ് വന്നിരിക്കുന്നത്. വാര്‍ഡ് വിഭജനത്തിന്റെ…
സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തി; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തി; സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന്…
തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു

തൃശൂരിൽ 15കാരൻ കുളത്തിൽ മുങ്ങി മരിച്ചു

തൃശൂര്‍: പാത്രമംഗലത്ത് ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നംകുളം ചെറുവത്തൂര്‍ സുനോജിന്റെ മകന്‍ അദ്വൈത് (15)ആണ് മരിച്ചത്. ആദൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അദ്വൈത്. വൈകുന്നേരം നാലിന് കൂട്ടുകാരുമൊത്താണ് പാടത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. അദ്വൈത് മുങ്ങിത്താഴുന്നത് കണ്ട മറ്റു…