നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍

നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍

തിരുവനന്തപുരം : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി…
കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

കൂട്ടബലാത്സംഗം; കർണാടകയിൽ മലയാളികളടക്കം അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടക കുടക് വീരാജ്‌പേട്ട കുട്ടയ്ക്ക് സമീപം കേരള അതിർത്തിയിലെ നാഥംഗളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കര്‍ണാടക നാഥംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27)…
മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മലപ്പുറം: അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്…
ബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് അന്തരിച്ചു

ബെംഗളൂരു മുൻ ആർച്ച്ബിഷപ്പ് റവ. അൽഫോൺസസ് മത്യാസ് അന്തരിച്ചു

ബെംഗളൂരു : ബെംഗളൂരു അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസ് (96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ലോകത്തെ ഏറ്റവുംപ്രായമുള്ള ബിഷപ്പുമാരിൽ ഒരാളായിരുന്നു. 1928 ജൂൺ 22-ന്…
കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വെള്ളക്കെട്ടിനെ തുടർന്ന് നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കുകയും. തുരന്തോ, മംഗള അടക്കമുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടതും. തുരങ്കത്തിലുണ്ടായ…
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിന്മേൽ സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്രസർക്കാരും എൻടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമായാണ്…
വിഴിഞ്ഞം തുറമുഖം ഇനി യാഥാർത്ഥ്യം; 2000 കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ തീരത്ത്

വിഴിഞ്ഞം തുറമുഖം ഇനി യാഥാർത്ഥ്യം; 2000 കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ തീരത്ത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന്‌ ഉദ്‌ഘാടനം ചെയ്യും. 2000 കണ്ടെയ്‌നറുകളുമായി ബുധൻ രാത്രി തീരമണഞ്ഞ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോയിൽനിന്ന്‌ വ്യാഴം രാവിലെമുതൽ കണ്ടെയ്‌നർ ഇറക്കിത്തുടങ്ങും.  നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്.…
ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബാം​ഗ്ലൂ​രി​ലെ പു​ത്തൂ​ർ​കാ​ർ ക്രിക്കറ്റ്‌ ലീഗ്’: മ​ജെ​സ്റ്റി​ക് സു​ൽ​ത്താ​ൻ​സ് ചാ​മ്പ്യ​ന്മാ​ർ

ബെംഗളൂരു: കാസറഗോഡ്‌ ജില്ലയിലെ മൊഗ്രാൽ പുത്തൂർ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ "ബാംഗ്ലൂരിലെ പുത്തൂർക്കാർ " ക്രിക്കറ്റ്‌ ലീഗ് സീസൺ രണ്ടിൽ മജെസ്റ്റിക് സുൽത്താൻസ് ചാമ്പ്യൻമാരായി ഫൈനലിൽ ഇസൻ ശിവാജിനഗറിനെയാണ് പരാജയപ്പെടുത്തിയത്, ഇന്ത്യൻ ഡിസാബ്ലെഡ് ക്രിക്കറ്റ്‌ ടീം അംഗം അലി പാദാർ മുഖ്യാതിഥിയായിരുന്നു.…
‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

‘കാരുണ്യ’ നോട്ടുപുസ്തകവിതരണം

ബെംഗളൂരു : ജീവകാരുണ്യ കൂട്ടായ്മയായ ‘കാരുണ്യ’ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണംചെയ്തു. 300 കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി അമ്പതിനായിരം കുട്ടികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ‘കാരുണ്യ’ അഡ്മിൻ…
യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്‌മുണ്ട്‌: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം.  കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ ഡച്ചുകാർ മുന്നിലെത്തിയിരുന്നു. എന്നാൽ പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്‌ സമനില സമ്മാനിച്ചു.…