കെജ്രിവാളിനെ മൂന്നു ദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു

കെജ്രിവാളിനെ മൂന്നു ദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ജയിലിൽ‌ കഴിയുന്ന കെജ്രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയിരുന്നു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാൾ…
സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് ചെയർമാനായി നിയമിച്ചു

സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് ചെയർമാനായി നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ…
ശക്തമായ മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ശക്തമായ മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല, കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുൾപ്പെടെയാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.…
ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ കാലാവധി നീട്ടി; 2025 ജൂൺ വരെ തുടരും

ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ കാലാവധി നീട്ടി; 2025 ജൂൺ വരെ തുടരും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബ് തുടരും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന പോലീസിനെ അച്ചടക്കം പഠിപ്പിക്കാൻ ഷെയ്ഖ് ദർവേഷ് സഹിബ് ചില കാര്യക്ഷമമായുള്ള ഇടപെടൽ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെയുൾപ്പെടെയുള്ള വിലയിരുത്തൽ. 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട്…
ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ അ‍യൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. ആറാട്ടു വഴിവാർഡിൽ അന്തേക്ക് പറമ്പ് അലി അക്ബർ- ഹസീന ദമ്പതികളുടെ ഏക മകൻ അൽഫയാസ് (14) ആണ് മരിച്ചത്. ലജനത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ട്യൂഷൻ കഴിഞ്ഞ്…
സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മാരിബ് ജനറൽ സെക്രട്ടറി…
ഇടുക്കിയിലും ചേർത്തല താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കിയിലും ചേർത്തല താലൂക്കിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും…
ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം:  സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷന്റെ ഒരു ഗഡു വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 900 കോടി അനുവദിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌…
യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

യുവത്വം രാജ്യ നിർമിതിക്കാവുക- എസ്.വൈ.എസ്

ബെംഗളൂരു: യുവത്വം രാജ്യ നിർമ്മിതിക്കും സമൂഹ സേവനത്തിനും ഉപയോഗപ്പെടുത്തണമെന്ന് ഇബ്രാഹീം സഖാഫി പയോട്ട. വർഗ്ഗീയ വത്കരണം അപകടകരമാംവിധം വര്‍ധിച്ച് വരികയാണെന്നും അതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു സക്രിയമായി യുവത്വത്തെ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും അതിന് ഉപകരിക്കുന്ന ആത്മീയ ചിന്തകൾ…
ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

മലപ്പുറം എടവണ്ണയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. എടവണ്ണ പുള്ളാട്ട് ജസീര്‍ ബാബുവും രണ്ടു കുട്ടികളുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന്…