സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

പാലക്കാട്: സാഹസിക രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍. കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ആരും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന ചെങ്കുത്തായ…
കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

തിരുവനന്തപുരം: കീം (കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ) ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കും. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. പരീക്ഷക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം…
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; കെ.എസ്.ആർ.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന; കെ.എസ്.ആർ.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി

തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.…
കടലാക്രമണം; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം

കടലാക്രമണം; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെ ഇന്നു രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗം സെക്കൻഡില്‍ 55 cm നും 70 cm നും ഇടയില്‍ മാറിവരുവാൻ…
വിഷു ബമ്പർ;12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

വിഷു ബമ്പർ;12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ വിറ്റ V C 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യശാലി ആരാണെന്ന് തിരയുകയാണ് മലയാളികൾ. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി…
മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു

മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോ - ലില്ലി ദമ്പതികളുടെ മകൾ ലിസ്ന ചാക്കോ (20) ആണ് മരിച്ചത്. ഹൊസ്കോട്ടയിലെ പേയിംഗ് ഗസ്റ്റ് കെട്ടിടത്തിൽ ഇന്നലെ വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം വെച്ചൂർ സ്വദേശി പി.എസ്. ശ്രീജിത്ത് (42) ബെംഗളൂരുവിൽ അന്തരിച്ചു. മത്തിക്കര യശ്വന്തപുര അയ്യപ്പക്ഷേത്രത്തിന് സമീപം സുബൈദറപാളയത്തായിരുന്നു താമസം. പിതാവ്: ശശികുമാർ. മാതാവ്: കാഞ്ചന. സഹോദരങ്ങൾ: ശ്രീരാജ്, ശ്രീകാന്ത്, സ്മിത. സംസ്കാരം സ്വദേശമായ വൈക്കത്ത് നടക്കും.
കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി, കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി

കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി, കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. പലയിടങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതമുണ്ടായത്. ഇടുക്കിയിലെ മലയോര…
കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

ബെംഗളൂരു : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സില്‍ (16511) രണ്ട്‌ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസിൽ ചൊവ്വാഴ്ച മുതല്‍ ഇത്…