ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും; മിനിമം ചാർജ് 50 ആക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മിനിമം നിരക്ക് 50 രൂപയായി വർധിപ്പിക്കണമെന്നും ആദ്യ രണ്ട് കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 25 രൂപ നിരക്ക് ഈടാക്കണമെന്നുമാണ് ഓട്ടോ ഡ്രൈവറെമാരുടെ ആവശ്യം. നിരക്ക് ഉയർത്തണമെന്ന ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ്റെ നിർദേശത്തെത്തുടർന്ന് ബെംഗളൂരു സിറ്റി ഡിസ്ട്രിക്റ്റ് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ചേർന്നു. ഓട്ടോ നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റി (ഡിടിഎ) അവലോകനം ചെയ്യും.

ആദ്യ രണ്ട് കിലോമീറ്ററിനുള്ള മിനിമം നിരക്ക് 50 രൂപയും തുടർന്നുള്ള ഓരോ 1.5 കിലോമീറ്ററിനും 20 രൂപയും ആയി ഉയർത്താനാണ് സാധ്യത. നിലവിലെ കുറഞ്ഞ നിരക്ക് 30 രൂപയും ഓരോ 1.5 കിലോമീറ്ററിനും 15 രൂപയുമാണ്.

ഇന്ധന വില വർധന, അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുന്നതിനാൽ മിനിമം നിരക്കിലടക്കം മാറ്റം വരുത്തണമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ ആവശ്യപ്പെട്ടു. 2013ലും 2021 നവംബറിലും ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്കിൽ പരിഷ്കരണം നടത്തിയിരുന്നു. 2021ൽ 1.9 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി നിശ്ചയിച്ചു.

TAGS: BENGALURU | PRICE HIKE
SUMMARY: Auto charge in Bengaluru to be hiked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *