യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. റായ്ച്ചൂർ ലിംഗസുഗൂരിലെ സുനിൽ ആണ് അറസ്റ്റിലായത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബുക്ക്‌ ചെയ്ത ഓട്ടോയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

ഹൊറമാവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്കാണ് ഇവർ സവാരി ബുക്ക് ചെയ്തത്. എന്നാല്‍ യുവതിക്ക് പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല സുനിൽ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. ഭയം തോന്നിയ യുവതി ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ യുവതി സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതി പരാതിയിൽ ആരോപിച്ചു. വെബ്സൈറ്റ് വഴി പരാതി നൽകിയപ്പോൾ 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ യുവതിയോട് ആവശ്യപ്പെട്ടത്.

TAGS: BENGALURU | ARREST
SUMMARY: Auto driver arrested for assaulting women passenger

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *