റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

റൈഡ് റദ്ദാക്കിയ യാത്രക്കാരിയെ മർദിച്ച സംഭവം; ഓട്ടോ ഡ്രൈവർക്ക് നാല് ദിവസം ജയിൽവാസം

ബെംഗളൂരു: റൈഡ് റദ്ദാക്കിയതിന് കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് നാല് ദിവസത്തേക്ക് ജയിൽശിക്ഷ വിധിച്ച് ബെംഗളൂരു കോടതി. ഡ്രൈവർ ആർ. മുത്തുരാജിനാണ് ശിക്ഷ ലഭിച്ചത്. ജാമ്യം ലഭിക്കുന്നതിന് വേണ്ട നിയമ ചെലവുകൾക്കായി ഇയാൾക്ക് 30,000 രൂപയെങ്കിലും മുടക്കേണ്ടി വരും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുത്തുരാജ് പെൺകുട്ടിയെ അസഭ്യം പറയുന്നതിന്റെ വീഡിയോ ക്ലിപ്പ് പുറത്ത് വന്നത്. പെൺകുട്ടിയെ അടിക്കാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. വിഷയം കോടതിയുടെ മുന്നിലെത്തിയതിനാൽ സ്‌റ്റേഷൻ ജാമ്യം നേടാനും മുത്തുരാജിന് കഴിഞ്ഞില്ല.

മുത്തുരാജിന്റേത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവർത്തിയാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി. പട്ടാപ്പകലാണ് ഇയാൾ പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തത്. ഒരു റൈഡ് റദ്ദാക്കിയതിന്റെ പേരിൽ ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിന്റെ ഗൗരവം അയാൾ മനസിലാക്കണം. അതുകൊണ്ടാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയും ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു.

നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇയാളെ വിട്ടത്. ജാമ്യം ലഭിക്കണമെങ്കിൽ അഭിഭാഷകനെ വയ്‌ക്കുകയും, ഫീസ് അടയ്‌ക്കുകയും വേണം. ഇതിന് കുറഞ്ഞത് 30,000 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ ചെലവാകും. ജാമ്യം കിട്ടണമെങ്കിൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ജാമ്യം കിട്ടിയാലും പേപ്പർ വർക്ക് പൂർത്തിയാക്കി പുറത്തിറങ്ങണമെങ്കിൽ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | AUTO DRIVER | HARASSMENT
SUMMARY: Auto driver who slapped women gets four days jail term

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *