കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ശിവാജിനഗർ ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എക്‌സിറ്റ് പോയിന്റുകളിൽ ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ചരക്ക് വാഹനങ്ങളുടെ സഞ്ചാരം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഏതെങ്കിലും ഓട്ടോറിക്ഷ, ചരക്ക് വാഹന ഡ്രൈവർമാർ നോ എൻട്രി നിയമം ലംഘിച്ചാൽ 500 രൂപ വീതം പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | COMMERCIAL STREET
SUMMARY: Autorickshaws and goods vehicles prohibited in Commercial Street

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *