നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

ബെംഗളൂരു: നോര്‍ക്ക റൂട്സ് പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ തനിസാന്ദ്ര ശോഭ ശോഭ ക്രൈസാന്തിമം അപ്പാര്‍ട്മെന്റിലെ മലയാളി കൂട്ടായിമ ക്രിസ് കൈരളിയിലും കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ സമന്വയയിലും നടന്നു.

ക്രിസ് കൈരളിയില്‍ പരിപാടിയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് പണിക്കര്‍ , ട്രഷറര്‍ പ്രേംജിത് എന്നിവര്‍ നേതൃത്വം നല്‍കി .മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ടോമി ആലുങ്ങല്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് കോഓര്‍ഡിനേറ്റര്‍ ഹരിത എന്നിവര്‍ സംസാരിച്ചു.

കല്യാണ്‍ നഗറിലെ ജയ്‌ഗോപാല്‍ ഗരോഡിയ സ്‌കൂളില്‍ സമന്വയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയ്ക്ക് സമന്വയ കെ ആര്‍ പുരം ഭാഗ് സെക്രട്ടറി ശശികുമാര്‍ വി നേതൃത്വം നല്‍കി .നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത് നോര്‍ക്ക തിരിച്ചറിയല്‍/ഇന്‍ഷുറന്‍സ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റകളുടെ അറ്റസ്റ്റേഷന്‍, വിദേശ റിക്രൂട്ട്മെന്റ്, കാരുണ്യം പദ്ധതി, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡിന്റെ പെന്‍ഷന്‍, ഡിവിഡന്റ് സ്‌കീമുകള്‍ എന്നിവയെ കുറിച്ചു വിശദികരിച്ചു.

<BR>

TAGS : NORKA ROOTS,
SUMMARY : Awareness class conducted about Norka schemes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *