ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി അഡീഷണൽ കമ്മിഷണർ ഓഫ് കസ്റ്റംസ് പി. ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ കൊച്ചു കുട്ടികളും, യുവജനങ്ങളും, മുതിർന്ന പൗരന്മാരുമുൾപ്പെടെ നൂറുകണക്കിന് ആൾകാർ പങ്കെടുത്തു.

എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ലോഫി വെള്ളാറ, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സമാജം കൊത്തന്നൂർ യൂണിറ്റ് കൺവീനർ ജെയ്‌സൺ ലൂക്കോസ്, ഡെപ്യൂട്ടി ട്രാഫിക് വാർഡൻ ഫിറോസ്, ജോയിന്റ് കൺവീനർ സിന്റോ പി. സിംലാസ്, തോമസ് പയ്യപ്പള്ളി എന്നിവർ നേതൃത്വം നൽകി. ലഘുനാടകവും, പൊതുസമ്മേളനവും നടത്തി.
<BR>
TAGS : KERALA SAMAJAM | ANTI DRUG CAMPAIGN
SUMMARY : Awareness rally against drugs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *