ആസക്തികളിൽ നിന്നുള്ള മോചനമാവണം യഥാർത്ഥ ജീവിത ലഹരി; പ്രകൽപ് പി. പി.

ആസക്തികളിൽ നിന്നുള്ള മോചനമാവണം യഥാർത്ഥ ജീവിത ലഹരി; പ്രകൽപ് പി. പി.

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ സംഘടിപ്പിച്ചു. രാസലഹരി എന്ന വിഷയത്തിൽ പ്രകൽപ്. പി. പി പ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത് യുവതലമുറയാണെങ്കിലും അവരുടെ ഭാവി പക്ഷെ രാസലഹരികളോടുള്ള അമിത ആസക്തി മൂലം നിർണ്ണായകമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആസക്തികളിൽ നിന്ന് സ്വയം ചിന്തിച്ചും പ്രവർത്തിച്ചും മനുഷ്യൻ നേടുന്ന മോചനവും വിജയവും ആണ് യഥാർത്ഥ ജീവിത ലഹരിയെന്നും പ്രകൽപ് പറഞ്ഞു.

ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും ഏതെങ്കിലും ഒരു പ്രത്യേക പദാർത്ഥത്തിൻ്റെ ഉപയോഗത്തിലോ, മൂല്യ രഹിത പെരുമാറ്റത്തിലോ നിർബന്ധിതമായി ഏർപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ആസക്തിയെന്നും അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ശാരീരിക വ്യവസ്ഥകളെയും എങ്ങനെ എല്ലാം ബാധിക്കുന്നു എന്നും ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയലക്ഷ്മി വിശദീകരിച്ചു.

പ്രസിഡൻ്റ് പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു തുടർന്നുള്ള ചർച്ചയിൽ കെ. ആർ. കിഷോർ, ആർ. വി. ആചാരി, ടി. എം . ശ്രീധരൻ, ആർ. വി. പിള്ള, ഗീത . പി., പൊന്നമ്മ ദാസ് , ലക്ഷ്മി മധുസൂദനൻ, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, പ്രതിഭാ പി. പി, ശ്രീകണ്ഠൻ നായർ, ഇ. ആർ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു പ്രദീപ്. പി.പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *