അയനം എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്

അയനം എ അയ്യപ്പൻ കവിതാപുരസ്കാരം ടി പി വിനോദിന്

തൃശൂർ: അയനം – എ.അയ്യപ്പൻ കവിതാപുരസ്കാരം ടി.പി.വിനോദിന്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച സത്യമായും ലോകമേ എന്ന കവിതാ സമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. ഫെബ്രുവരി 12ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന പുരസ്കാരം സമർപ്പിക്കും. പി.പി. രാമചന്ദ്രൻ ചെയർമാനും എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.

ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറാണ് ടി. പി. വിനോദ്. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ’, ‘അല്ലാതെന്ത്?’, ‘സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ’, ‘ഗറില്ലാസ്വഭാവമുള്ള ഒരു ഖേദം’ എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സത്യമായും ലോകമേ എന്ന സമാഹാരത്തിന് മൂടാടി ദാമോദരൻ പുരസ്കാരം, WTP Live പുരസ്കാരം, പൂർണ ആർ. രാമചന്ദ്രൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
<BR>
TAGS: TP VINOD
SUMMARY: Ayan A Ayappan poetry Award

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *