അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ(73)അന്തരിച്ചു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ്. കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം,​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം,​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം,​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം,​ ​ഇ​ട​ക്കൊ​ച്ചി​ ​പ്ര​ഭാ​ക​ര​ൻ​ ​പു​ര​സ്കാ​രം​ ​എന്നിവ ലഭിച്ചിട്ടുണ്ട്‌.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണി മുതൽഭാരത് ഭവനിലും 11.30 മുതൽ 3 മണി വരെ പാങ്ങപ്പാറ നിഷാ നിവാസിൽ വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും. 3.30 ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കാരം.

ഭാര്യ : സന്താനവല്ലി. മക്കൾ: രാജേഷ് ( ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക്), രാകേഷ് ( യുകെ ). മരുമകൾ:ദേവി രാകേഷ്.

<BR>
TAGS :  OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *