ബി.എസ്‌സി. നഴ്‌സിങ്: രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.എസ്‌സി. നഴ്‌സിങ്: രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ, ഓൺലൈനായോ സെപ്റ്റംബർ 27 നകം ടോക്കൺ ഫീസ് അടച്ച് 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2560363, 364.
<br>
TAGS :  EDUCATION | NURSING
SUMMARY : B.Sc. Nursing: 2nd phase allotment published

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *