മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ എതിര്‍ത്തു; ബി ഉണ്ണികൃഷ്ണൻ

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ എതിര്‍ത്തു; ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർപ്പ് ഉന്നയിച്ച അമ്മ ഭാരവാഹികള്‍ പിന്നീട് പുരോഗമനവുമായി മുന്നോട്ടുവന്നെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പത്തൊൻപതിന് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നിവരുടെ യോഗം കൂടിയിരുന്നു. റിപ്പോർട്ട് സംബന്ധിച്ച കൂടുതല്‍ പഠനം വേണമെന്നും കണ്ടെത്തലുകള്‍ ഗുരുതരമാണെന്നും അന്നത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. സംയുക്ത വാർത്താസമ്മേളനം വിളിച്ചുചേർക്കാമെന്ന് അന്ന് ആവശ്യമുയർന്നു. എന്നാല്‍ അമ്മയിലെ ചില നടൻമാർ അതിനെ എതിർത്തു.

മോഹൻലാലും മമ്മുട്ടിയും സംയുക്ത വാർത്താസമ്മേളനത്തെ അനുകൂലിച്ചു. എന്നാല്‍ അന്ന് എതിർപ്പ് ഉന്നയിച്ച നടൻമാരാണ് പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രോഗ്രസീവ് നിലപാട് സ്വീകരിച്ചത്”.-ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാളാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പരാതികള്‍ അറിഞ്ഞാല്‍ പോലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പോലീസിന് കൈമാറും.

സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു. സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് തീയതി ഔദ്യോഗികമായി പറയുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

TAGS : B UNNIKRISHNAN | HEMA COMMITTEE REPORT
SUMMARY : Some of the amma objected to seeing the media; B Unnikrishnan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *