ബാബ സിദ്ദിഖി കൊലപാതകം; പിസ്‌റ്റൾ എത്തിച്ചത് കൊറിയർ വഴി

ബാബ സിദ്ദിഖി കൊലപാതകം; പിസ്‌റ്റൾ എത്തിച്ചത് കൊറിയർ വഴി

ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പിടിയിലായ ഹരിയാന സ്വദേശി കർണാൽ സിംഗ്, ഉത്തർപ്രദേശ് സ്വദേശി ധർമരാജ് കശ്യപ് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തതായി പോലീസ് അറിയിച്ചു. ശനിയാഴ്‌ച രാത്രിയാണ് മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബ സിദ്ദിഖി കൊല്ലപ്പെടുന്നത്.

സംഭവ സ്ഥലത്തുണ്ടായ ജനക്കൂട്ടം രണ്ട് പേരെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയവർ ഒന്നര മാസം മുമ്പാണ് മുംബൈയിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. മുംബൈയിലെത്തിയ ശേഷം ഇവർ നിരവധി തവണ ബാബ സിദ്ദിഖിക്കെതിരെ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നു. കൃത്യമായ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഇവർ. ദസറ ദിനത്തിൽ കിട്ടിയ അവസരം മുതലെടുത്ത് അവർ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയുതിർത്തയാൾക്ക് കൊറിയർ വഴി മുൻകൂർ പണത്തോടൊപ്പം പിസ്‌റ്റള്‍ എത്തിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനായി ഇവർ ഡെലിവറി ബോയിയുടെ സഹായം തേടിയതായും പോലീസ് അറിയിച്ചു.

നടൻ സൽമാൻ ഖാനും ബാബാ സിദ്ദിഖിയും തമ്മിലുള്ള സൗഹൃദം കണക്കിലെടുത്ത്, സൽമാൻ ഖാൻ്റെ വീടിന് മുംബൈ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിദ്ദിഖിയുടെ കൊലപാതകത്തിന് പുറകെ മഹാരാഷ്ട്ര രാഷ്ട്രീയവും ചൂടുപിടിച്ചിരിക്കുകയാണ്.

TAGS: NATIONAL | BABA SIDDIQUI
SUMMARY: More details out on Baba Siddiqui murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *