മോശം കാലാവസ്ഥ: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മോശം കാലാവസ്ഥ: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അസർബൈജാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്നു.


കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രദേശത്തെ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതായി സ്റ്റേറ്റ് ടിവി അറിയിച്ചു. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *