ബൈജൂസിന് തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

ബൈജൂസിന് തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്‌പോണ്‍സർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്‌പോണ്‍സർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.

ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നല്‍കിയത്. ബൈജൂസിന് പണം കടം നല്‍കിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്ബനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയിളല്‍ ഹർജി സമർപ്പിച്ചത്.

തങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐക്ക് മാത്രം158 കോടി രൂപ നല്‍കി കേസ് ഒത്തുതീർപ്പുണ്ടാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. കരാർ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് കടക്കാർക്ക് 15000 കോടിയോളം ബൈജൂസ് നല്‍കാനുണ്ട്. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീർക്കാനുള്ള കാരണം എന്താണെന്നും കോടതി ബൈജൂസിനോട് ചോദിച്ചിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇവർക്ക് കൃത്യമായ മറുപടി നല്‍കാൻ സാധിച്ചില്ല. ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14നാണ് ട്രിബ്യൂണല്‍ ബിസിസിഐ ബൈജൂസ് ഒത്തുതീർപ്പ് അംഗീകരിച്ചത്.

TAGS : BYJUS | SUPREME COURT
SUMMARY : Baijus hit back; Supreme Court cancels settlement agreement with BCCI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *