ലൈംഗിക പീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലൈംഗിക പീഡനക്കേസ്; സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ എം.എൽ.സി സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണെന്ന് ഉത്തരവ്. സൂരജ് സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചു.

അതേസമയം സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്ന ഇദ്ദേഹത്തിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം കോടതി അംഗീകരിച്ചില്ല. അറക്കൽഗുഡ് സ്വദേശിയായ 27കാരനാണ് സൂരജിനെതിരെ പീഡന പരാതി നൽകിയത്.

ജൂൺ 16ന് ഹൊളെനരസിപുരയിലെ സൂരജിന്റെ ഫാം ഹൗസിൽ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയും മറ്റൊരു യുവാവും സൂരജിനെതിരെ സമാന പരാതി ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

TAGS: KARNATAKA | SOORAJ REVANNA
SUMMARY: Bengaluru court rejects Suraj Revanna bail plea in sexual abuse case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *