മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകനെ വെട്ടിക്കൊന്നു

ബെംഗളൂരു: മം​ഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകനെ ഒരു സംഘം വെട്ടികൊലപ്പെടുത്തി. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ബജ്‌പെയിലാണ് സംഭവം. കിന്നിപടവു ബസ് സ്റ്റാൻഡിനു മുൻവശത്ത് വെച്ചാണ് ആളുകൾ നോക്കി നിൽക്കെ സുഹാസിനെ അക്രമികൾ കൊലപെടുത്തിയത്.

രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. 2022 ജൂലൈ 28 ന് സുറത്കലിൽ തുണിക്കടയിൽ വച്ച് ഫാസിൽ എന്ന ഇരുപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയ സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ കഴിഞ്ഞ വർഷമാണ് ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പോലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്.

ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലും മംഗളൂരു നഗരത്തിലും പോലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തിൽ ബാജ്പേ പോലിസ് കേസ് അന്വേഷണം തുടങ്ങി.

<BR>
TAGS : MURDER | MANGALURU
SUMMARY : Bajrang Dal activist Suhas Shetty hacked to death by a gang in Mangaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *