നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി; യുട്യൂബ് ചാനലുകൾക്കെതിരെ കേസ് എടുത്തു

നടിക്കെതിരായ ബാലചന്ദ്ര മേനോന്റെ പരാതി; യുട്യൂബ് ചാനലുകൾക്കെതിരെ കേസ് എടുത്തു

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആലുവ സ്വദേശിയായ നടിക്കെതിരെ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത  യുട്യൂബ് ചാനലുകൾക്കെതിരെയാണ് കേസെടുത്തത്. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്.

ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു. ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. ഈ മാസം പതിമൂന്നിനാണ് അഭിഭാഷകന്‍ സംഗീത് ലൂയിസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി. സെപ്‌തംബർ 13ന് ഭാര്യയുടെ ഫോൺ നമ്പറിലായിരുന്നു കോൾ വന്നത്.

അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റുമിട്ടു. തന്നെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണെന്ന് താനെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോന്‍ ആവശ്യപ്പെട്ടു.
<BR>
TAGS : BALACHANDRA MENON | SEXUAL ASSULT CASE
SUMMARY : Balachandra Menon’s complaint against the actress. A case was filed against YouTube channels

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *