ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും

ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കും

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ശ്രീതുവിനെതിരേ കേസെടുക്കാനൊരുങ്ങി പോലീസ്. രണ്ട് വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്ന സാഹചര‍്യത്തിലാണ് കേസെടുക്കാൻ പോലീസ് തിരുമാനിച്ചത്.

ശ്രീതുവിനെതിരേ മൂന്ന് പരാതികള്‍ നിലവില്‍‌ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ദേവസ്വം ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. എന്നാല്‍ ശ്രീതു ദേവസ്വം ബോർഡില്‍ കരാർ അടിസ്ഥാനത്തില്‍ പോലും ജോലി ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ‍്യം ചെയ്യും. മാനസികാരോഗ‍്യ വിദഗ്ധന്‍റെ സാന്നിധ‍്യത്തില്‍ ചോദ‍്യം ചെയ്യാനാണ് പോലീസിന്‍റെ തിരുമാനം.

TAGS : LATEST NEWS
SUMMARY : Balaramapuram murder: A case of financial fraud will be filed against Sreetu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *