ബാലരാമപുരം കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

ബാലരാമപുരം കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴക്കിയിരുന്നു.

കൊലപാതകത്തിലെ ദുരൂഹത നീക്കുന്നതിനായാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍. മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. അതേസമയം, ജോത്സ്യൻ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ദുരൂഹത തുടരുകയാണ്. ജോത്സ്യൻ നിര്‍ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു പറയുന്നു. എന്നാല്‍, ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

TAGS : LATEST NEWS
SUMMARY : Balaramapuram murder; The suspect will be taken into custody and questioned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *