ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബെംഗളൂരു : ശ്രീനാരായണസമിതി സംഘടിപ്പിക്കുന്ന വാവുബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള കൂപ്പണുകൾ വിതരണം തുടങ്ങി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽസെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് സെക്രട്ടറി എ.ബി. അനൂപ് എന്നിവർ വാവുബലി കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് ചെയർമാൻ അനിൽ പണിക്കർ എന്നിവർക്ക് കൂപ്പണുകൾ നൽകി ഉദ്ഘാടനം ചെയ്തു.

കൂപ്പണുകൾ സമിതി ഓഫീസിലും അൾസൂർ ഗുരുമന്ദിരത്തിലും രാവിലെ ആറുമുതൽ രാത്രി എട്ടുവരെ ലഭിക്കും. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അറിയിച്ചു.

അയ്യായിരത്തോളംപേർക്ക് ബലിതർപ്പണം നടത്താനുള്ള ഒരുക്കങ്ങളാണ് ഇത്തവണ ഏർപ്പെടുത്തുന്നത്. മറ്റു ജില്ലകളിൽനിന്ന് ചടങ്ങിന് എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കും. സൗജന്യലഘുഭക്ഷണ വിതരണവുമുണ്ടാകും. ഫോൺ: 080 25510277, 25548133.
<br>
TAGS : SREE NARAYANA SAMITHI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *