പാകിസ്ഥാന് വീണ്ടും തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷന്‍ ആര്‍മി

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ക്വറ്റ പിടിച്ചെടുത്തതായി ബലൂച് ലിബറേഷന്‍ ആര്‍മി

ഇന്ത്യന്‍ ആക്രമണത്തിന് പുറമേ ആഭ്യന്തരമായും പാകിസ്ഥാന് തിരിച്ചടി. ക്വറ്റ പിടിച്ചെടുത്തുവെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎൽഎ) പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാകിസ്ഥാന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്ന വാര്‍ത്ത രാവിലെ പുറത്ത് വന്നിരുന്നു. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു.

റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്. നേരത്തെ, ബോളാന്‍, കെച്ച് മേഖലകളില്‍ 14 പാകിസ്ഥാന്‍ സൈനികരുടെ മരണത്തിന് കാരണമായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു.

ബിഎല്‍എയുടെ ഐഇഡി ആക്രമണത്തില്‍ പാക് സൈന്യത്തിലെ സ്പെഷ്യല്‍ ഓപറേഷന്‍ കമാന്റര്‍ താരിഖ് ഇമ്രാനും സുബേദാര്‍ ഉമര്‍ ഫാറൂഖും മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആക്രമണത്തില്‍ സൈന്യത്തിന്റെ വാഹനം പൂര്‍ണമായി തകര്‍ന്നു. ഇതിനിടെ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങി. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യ സേന മിസൈല്‍ വര്‍ഷിക്കുന്നതിനിടെയാണ് പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്റെ മോചനം ആവശ്യപ്പെടുന്നത്.

TAGS: NATIONAL| PAKISTAN
SUMMARY: Baloch Rebels Capture Quetta against Pakistan

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *