ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം

ഹംപി വിരൂപാക്ഷ ക്ഷേത്രത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം

ബെംഗളൂരു: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്ത്തിൽ വാഴപ്പഴത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെ ആനകൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ആരാധനാലയത്തിൽ പഴത്തൊലികൾ വിതറുന്നതും പതിവായതാണ് നടപടിക്ക് കാരണമെന്ന് വിരൂപാക്ഷ ക്ഷേത്ര മാനേജ്‌മെന്റ് വ്യാഴാഴ്ച അറിയിച്ചു.

ആനയ്ക്ക് ഭക്ഷണം നൽകുന്നതിൽ ഭക്തർ അമിതമായി ഉത്സാഹം കാണിക്കുന്നുണ്ട്. ഇത് ആനയ്ക്ക് ദോഷകരമാണെന്ന് മാത്രമല്ല, സ്ഥലം വളരെ വൃത്തിഹീനമാക്കുകയും ചെയ്യുന്നുണ്ട്. ഭക്തർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകളും പോലും ക്ഷേത്രത്തിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയെടുക്കുമെന്ന് ക്ഷേത്ര എൻഡോവ്‌മെന്റ് ഓഫീസർ ഹനുമന്തപ്പ പറഞ്ഞു.

വിരൂപാക്ഷ ക്ഷേത്രത്തെ പലപ്പോഴും ദക്ഷിണ കാശി എന്ന് വിളിക്കാറുണ്ട്, ദിവസവും കുറഞ്ഞത് 5,000 ഭക്തരെങ്കിലും ഇവിടെ എത്താറുണ്ട്. വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും തിരക്ക് വർധിക്കുകയും ഒരു ദിവസം 50,000ത്തോളം പേർ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണം അനുവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | HAMPI
SUMMARY: Hampi temple bans bananas to prevent overfeeding of elephant

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *