ബന്ദിപ്പൂർ ഗ്രീൻ സെസ് ഇനി ഫാസ്ടാഗിലൂടെ അടക്കാം

ബന്ദിപ്പൂർ ഗ്രീൻ സെസ് ഇനി ഫാസ്ടാഗിലൂടെ അടക്കാം

ബെംഗളൂരു: ബന്ദിപ്പൂർ കടുവ സങ്കേതം വഴി കടന്നുപോകുന്ന കൊല്ലേഗൽ – കോഴിക്കോട്- മൈസൂരു-ഊട്ടി ദേശീപാതയിൽ കർണാടക വനം വകുപ്പ് ഏർപ്പെടുത്തിയ ഗ്രീൻ സെസ് ഇനി ഫാസ്ടാഗ് വഴിയും അടക്കാം. കൊല്ലേഗൽ – കോഴിക്കോട് പാത -NH 766, മൂലഹൊള്ള, മദ്ദൂർ മൈസൂരു- ഊട്ടി ദേശീയപാത -NH67 എന്നിവയിലെ ചെക്പോസ്റ്റുകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിലെ ഫാസ് ടാഗ് റീഡർ വഴി സെസ് ഈടാക്കും. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാനാണ് ഫാസ്ടാഗ് ഏർപ്പെടുത്തുന്നത്.

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് കർണാടക സർക്കാർ ഗ്രീൻ സെസ് ഏർപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടുവ സങ്കേതം വഴി കടന്നു പോകുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകമാക്കിയത്. കാർ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് 20 രൂപയും ഭാരവാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്.
<BR>
TAGS : BANDIPUR
SUMMARY : Bandipur Green Cess can now be paid through FASTag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *