ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു
ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും പാസ്റ്റര്‍ ജോസ് മാത്യൂ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബെംഗളൂരു: വിശ്വാസികള്‍ വായനാശീലം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐപിസി കര്‍ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റര്‍ ജോസ് മാത്യൂ. ബെംഗളൂരുവിലെ ക്രൈസ്തവ – പെന്തെക്കൊസ്ത് പത്രപ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബിസിപിഎ) 20-ാമത് വാര്‍ഷികവും കുടുംബസംഗമവും, ബിസിപിഎ ന്യൂസ് വാര്‍ത്താപത്രികയുടെ നാലാമത് വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന കുറയുകയും സോഷ്യല്‍ മീഡിയാ സ്വാധീനം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെറ്റായ ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ കുറയ്ക്കാന്‍ സാധ്യത കൂടി വരുന്നു. ഈ സാഹചര്യത്തില്‍ വചനത്തിന്റെ ശ്രദ്ധാപൂര്‍വ്വമായ വായന വിശ്വാസികള്‍ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്ഫീല്‍ഡ് രാജപാളയ ഐ.പി.സി ശാലേം ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ ചാക്കോ എന്നിവര്‍ വിവിധ സെഷനില്‍ അധ്യക്ഷരായിരുന്നു.

മുന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ലാന്‍സണ്‍ പി.മത്തായി മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റര്‍ ജോസഫ് ജോണിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ബിസിപിഎ കുടുംബാംഗങ്ങളുടെ വിവിധ പരിപാടികള്‍ ബ്രദര്‍.ഡേവിസ് ഏബ്രഹാമിന്റ നേതൃത്വത്തില്‍ നടത്തി.

ബിസിപിഎ ന്യൂസ് വാര്‍ത്താപത്രികയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പബ്ലിഷര്‍ ബ്രദര്‍.മനീഷ് ഡേവിഡും ,ബിസിപിഎ – യുടെ ആരംഭകാല പ്രവര്‍ത്തനത്തെക്കുറിച്ച് പ്രസിഡന്റ് ചാക്കോ കെ തോമസും സംസാരിച്ചു. ബെന്‍സണ്‍ ചാക്കോ തടിയൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോമോന്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.

പാസ്റ്റര്‍ ജോമോന്‍ ജോണിന്റെ പ്രാര്‍ഥനയോടും ആശീര്‍വാധത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. ജോയിന്റ് സെക്രട്ടറി ജോസ് വി.ജോസഫ് , ട്രഷറര്‍ ഡേവീസ് ഏബ്രഹാം, മീഡിയാ കോര്‍ഡിനേറ്റര്‍ സാജു വര്‍ഗീസ്, പാസ്റ്റര്‍ ബിനു ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<BR>
TAGS : BCPA,
SUMMARY : Bangalore Christian Press Association has concluded its annual conference

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *