വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്
▪️ ഡോ. ഹുസൈന്‍ മടവൂര്‍ സംസാരിക്കുന്നു

വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹൃദയവസന്തം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശിവാജി നഗര്‍ ഷംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമകാലീന സമൂഹിക പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗത്തിന്റെ വ്യാപനം എന്നിവ പരിപാടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമായി. റമദാന്‍ മാസത്തിലെ വിശുദ്ധി കാത്തുസൂക്ഷിക്കാനും അതിന്റെ പ്രതിഫലമായി തുടര്‍ന്നുള്ള ദിവസങ്ങളിലും ആത്മീയതകൊണ്ടും ആരാധനകൊണ്ടും ജീവിതം സമ്പന്നമാക്കാനുമുള്ള നിര്‍ദേശം പരിപാടിയില്‍ പങ്കെടുത്ത മതപണ്ഡിതര്‍ മുന്നോട്ടുവച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹാരിസ് ബെന്നൂരിന്റെ ആമുഖ പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടൈംസ് മുസ്തഫ അധ്യക്ഷത വഹിച്ച. ബിടിഎം ലേഔട്ട് മസ്ജിദ് ഖത്തീബ് ബിലാല്‍ കൊല്ലം അബ്ദുല്‍ അഹദ് സലഫി എന്നിവര്‍ വിഷയാവതരണം നടത്തി.

ഹാഫിള് ഹനാന്‍ മുഹമ്മദ് ഖുര്‍ആന്‍ തര്‍ജമാവതരണം നടത്തി. ഖുര്‍ആന്‍ പ്രഭാഷകന്‍ റഷീദ് കുട്ടമ്പൂര്‍ ഖുര്‍ആന്‍ ഹൃദയവസന്തം എന്ന വിഷയത്തില്‍ വിശദീകരണം നല്‍കി. സമാപന പ്രഭാഷണം ശിവാജി നഗര്‍ സലഫി മസ്ജിദ് ഖത്തീബ് നിസാര്‍ സ്വലാഹി നിര്‍വഹിച്ചു. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.
<BR>
TAGS : IFTHAR MEET

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *