ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്. ഹസീനയുടെ ധൻമോണ്ടിയിലെ വസതിയായ ‘സുദാസധൻ’, ഇന്ത്യയില്‍ പ്രവാസികളായ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് ചില സ്വത്തുക്കള്‍ എന്നിവ കണ്ടുകെട്ടാനാണ് ധാക്ക കോടതി ഉത്തരവിട്ടത്.

ഷെയ്ഖ് ഹസീനയുടെ മകന്‍ സാജിബ് വാസെദ് ജോയ്, മകള്‍ വാസെദ് പുടുല്‍, സഹോദരി ഷെയ്ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദീഖ്, രദ്‌വാന്‍ മുജിബ് സിദ്ദീഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയ ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.

TAGS : BANGLADESH
SUMMARY : Bangladesh court orders seizure of former PM Sheikh Hasina’s assets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *