ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കഴിഞ്ഞ എട്ട് വർഷമായി നഗരത്തിൽ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന റംസാൻ ഷെയ്ഖ് (38) ആണ് പിടിയിലായത്. മാലിന്യം വേർതിരിക്കുന്ന യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

ഇയാളുടെ പക്കൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പോലീസ് പിടിച്ചെടുത്തു. ചന്നസാന്ദ്രയിലെ വാടക വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. വ്യാജ ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ഇയാളിൽ നിന്നും കണ്ടെടുത്തു. ബംഗ്ലാദേശിലുള്ള ഷെയ്ഖിൻ്റെ ആദ്യ ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.

മെഡിക്കൽ വിസയിൽ ഷെയ്ഖ് ഇന്ത്യയിലേക്ക് പോയെന്നും എന്നാൽ തിരിച്ചെത്തിയില്ലെന്നും ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇയാൾ മറ്റൊരു വിവാഹം കഴിച്ച് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Bangladeshi man held for staying illegally in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *