ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനെയും പിതാവിനെയും ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി

ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനെയും പിതാവിനെയും ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി

ധാക്ക: ബം​ഗ്ലാദേശി നടൻ ഷാൻ്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ബാലിയ യൂണിയനിലെ ഫറക്കാബാദ് മാർക്കറ്റിൽ വച്ച് ജനക്കൂട്ടം ഇരുവരേയും തടഞ്ഞതോടെ തർക്കമുണ്ടാവുകയും, വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയെന്നും  ബം​ഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.

സലിം ഖാന്റേയും മകന്റേയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കൊൽക്കത്തയിലെ സിനിമാമേഖല. ഷാഹെൻഷാ’, ‘ബിദ്രോഹി’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ നിർമ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു സലിം ഖാൻ. രാഷ്‌ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ‘തുങ്കി പരാർ മിയ ഭായ്’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.


<br>
TAGS : BANGLADESH | RIOT
SUMMARY : Bangladeshi actor Shanto Khan and his father were beaten to death by a mob

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *