കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാര്‍ പിടിയില്‍

കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാര്‍ പിടിയില്‍

കൊച്ചി: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ബംഗ്ലാദേശി ദമ്പതികള്‍ എറണാകുളത്ത് പിടിയില്‍. ദശരഥ് ബാനര്‍ജി(38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണു പിടിയിലായത്.
ബംഗ്ലാദേശി സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം പശ്ചിമബംഗാളില്‍ നിന്നാണു വ്യാജമായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാക്കിയത്. തുടര്‍ന്ന് കേരളത്തിലേക്കു പ്രവേശിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

കേരളത്തില്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ ടിൻ ടിൻ ഷീറ്റ് കൊണ്ട് വീടു നിർമ്മിച്ച് വീടിന് ‘ഓടശ്ശേരി വീട്’ എന്ന് പേരും നൽകിയാണ് താമസിച്ചിരുന്നത്. ഞാറക്കല്‍ പോലീസാണ് ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
<br>
TAGS : BANGLADESHI MIGRANTS
SUMMARY : Bangladeshi couple arrested in Ernakulam with forged documents

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *