കാസറഗോഡ് പിടിയിലായ ബംഗ്ലാദേശ് പൗരൻ അല്‍ഖ്വയ്ദ സ്ലീപ്പര്‍ സെല്‍ അംഗം; നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി

കാസറഗോഡ് പിടിയിലായ ബംഗ്ലാദേശ് പൗരൻ അല്‍ഖ്വയ്ദ സ്ലീപ്പര്‍ സെല്‍ അംഗം; നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി

കാസറഗോഡ്: കാസറഗോഡ് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. ഷാദ് ഷെയ്ഖ് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവര്‍ത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ബുധനാഴ്ചയാണ് കാസറഗോഡ് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്.  അറസ്റ്റിലായ ശേഷം ഇയാളെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2018 മുതല്‍ ഇയാള്‍ കാസറഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദുമ, ചെര്‍ക്കള, കാസറഗോഡ് ടൗണ്‍, പടന്നക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ തൊഴിലെടുത്തിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ഉദുമയിലെ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നെല്ലാം സഹായം ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സിയുടെ പരിധിയിലാണ്.
<BR>
TAGS : BANGLADESHI NATIONAL ARRESTED | KASARAGOD
SUMMARY : Bangladeshi national arrested in Kasaragod, member of Al-Qaeda sleeper cell; accused in several bomb blast cases

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *