അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

മുംബൈ: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റ് ചെയ്‌തു. ആരോഹി ബർഡെ എന്ന പേരിൽ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിലുള്ള ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് ആണ് നടിയെ അറസ്റ്റ് ചെയ്‌തത്. ഐപിസി സെക്ഷന്‍ 420, 465, 468, 479, 34, 14എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഇന്ത്യയിൽ താമസിക്കാൻ റിയ വ്യാജ പാസ്‌പോർട്ടാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മ, അച്ഛന്‍, സഹോദരി, സഹോദരന്‍ എന്നിവര്‍ക്കായും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റിയയ്‌ക്കും ഒപ്പമുള്ളവർക്കും ഇന്ത്യയിൽ താമസിക്കാൻ അമരാവതി സ്വദേശിയായ ഒരാൾ വ്യാജരേഖകൾ നിർ‌മ്മിച്ചുനൽകിയെന്നും കണ്ടെത്തി.സംഭവത്തിൽ പങ്കുള്ള മറ്റ് നാലുപേർക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.

റിയ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ഇവരുടെ സുഹൃത്തായ പ്രശാന്ത് മിശ്ര പോലീസിനോട് പറഞ്ഞതാണ് റിയയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. റിയയുടെ തിരിച്ചറിയല്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.

ബംഗ്ലാദേശ് സ്വദേശിയാണ് റിയയുടെ അമ്മ. മഹാരാഷ്ട്രയിലെ അമരാവതിയാണ് റിയയുടെ അച്ഛന്‍ അരവിന്ദ് ബര്‍ഡെയുടെ സ്വദേശം. എന്നാല്‍ തനിക്ക് ഇന്ത്യയിലെ പൗരത്വം ഉണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണ് റിയ പോലീസിനെ കാണിച്ചത്. റിയയുടെ കുടുംബം ഇപ്പോള്‍ ഖത്തറിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നേരത്തെ വേശ്യവൃത്തി കേസുമായി ബന്ധപ്പെട്ടും റിയയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS ; ARRESTED
SUMMARY : Bangladeshi porn star who stayed illegally in India arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *