ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് പിടിയില്‍

ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് പിടിയില്‍

കാസറഗോഡ്: ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്. അസം പോലീസ് കാഞ്ഞങ്ങാട് എത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്‌ക്കിനെ അറസ്റ്റ് ചെയ്തത്.

ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നത്. അസാമിലെ മേല്‍വിലാസമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്. അസം പോലീസ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്.

പടന്നക്കാട്ടെ ക്വട്ടേഴ്സില്‍ കുറച്ച്‌ കാലമായി ഇയാള്‍ താമസിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ ജോലിയാണ് ഇയാള്‍ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷമാണ് ഇയാള്‍ കാഞ്ഞങ്ങാട് എത്തിയതെന്ന് അസം പോലീസ് പറഞ്ഞു. പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പൂർത്തികരിച്ച ശേഷം ഇന്ന് വൈകുന്നേരത്തൊടെ അസാമിലേക്ക് കൊണ്ടുപോകും.

TAGS : LATEST NEWS
SUMMARY : Bangladeshi terrorist arrested in Kanhangad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *