ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ പിടിയിൽ

ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികൾ പിടിയിൽ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തിയ നാലുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. പിടിയിലായവരില്‍ രണ്ടു പേര്‍ ബംഗ്ലാദേശികളാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തുന്നവര്‍ക്ക് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കുന്നവരാണ് മറ്റുരണ്ട് പേരെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ബംഗ്ലാദേശില്‍ നിന്നുള്ള 25-ലധികം കുടിയേറ്റക്കാരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ തിരികെ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 11 പേരെ പോലീസ് തിരിച്ചയച്ചു.

അനധികൃതമായി കുടിയേറ്റം നടത്തുന്നവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡുകള്‍ നല്‍കുന്ന സംഘത്തേയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കുടിയേറ്റം നടത്തുന്ന ഒരു റാക്കറ്റിനെ തകര്‍ത്തതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി പോലീസ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയിലാണ്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്.
<BR>
TAGS : ILLEGAL STAYING | BANGLADESHI MIGRANTS
SUMMARY : Bangladeshis who illegally immigrated to India arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *