ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

ചൂരക്കറി കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊല്ലം: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 45കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുളളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്വകാര്യ ബാങ്ക് ജീവനക്കാരിയായിരുന്നു ദീപ്തി.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം
<BR>
TAGS : FOOD POISON, KOLLAM NEWS,
SUMMARY : Bank employee dies after vomiting and collapsing after eating beetroot; food poisoning suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *