ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽ

ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടി; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ:  ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഓഫീസിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. തളിപ്പറമ്പിലാണ് സംഭവം. പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പരുക്കേറ്റ അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാങ്കിൽ കാഷ്യറായാണ് അനുപമ ജോലി ചെയ്യുന്നത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ വിളിച്ച് പുറത്തേക്കിറക്കി. വാക്കുതർക്കത്തിനിടയിൽ കയ്യിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാൻ അനുപമ ബാങ്കിനുള്ളിലേക്ക് ഓടിയപ്പോൾ പുറകേ ചെന്ന് ആക്രമിച്ചു. പ്രതിയെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്നാണ് കീഴ്പ്പെടുത്തിയത്.
<br>
TAGS : KANNUR NEWS | WIFE ATTACKED
SUMMARY : Bank employee hacked by husband in office; Husband arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *