ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഹൊസ്‌കോട്ട് താലൂക്കിലെ ഗംഗാപുരയ്ക്ക് സമീപമാണ് സംഭവം. ബാങ്കിൽ റിക്കവറി ഏജൻ്റായി ജോലി ചെയ്തിരുന്ന കോലാർ സ്വദേശി ഭാർഗവ് (24) ആണ് കൊല്ലപ്പെട്ടത്.

കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുകയായിരുന്ന ഭാർഗവിനെ, അജ്ഞാതർ പിന്തുടരുകയും കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയുമായിരുന്നു. വാളുകളും വെട്ടുകത്തികളും ഉപയോഗിച്ചാണ് പ്രതികൾ ഭാർഗവിനെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ നന്ദഗുഡി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU UPDATES | ATTACK
SUMMARY: Bank recovery agent brutally hacked to death near Hoskote

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *