ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു ഉള്ളാലിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്ക്. ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ആറംഗ സംഘം കവർച്ച നടത്തിയത്. സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസറഗോഡ് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.

മോഷ്‌ടാക്കൾ എത്തിയത് മൂന്ന് വാഹനത്തിൽ ആണെന്നും പോലീസിന് പറഞ്ഞു. കവർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മോഷ്‌ടാക്കളുടെ വാഹനം തലപ്പാടി ചെക്ക് പോസ്റ്റ് കടന്നുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഹൊസങ്കിടി മേൽപ്പാലം വരെ പ്രതികളുടെ വാഹനം വ്യക്തമായെന്നും അന്വേഷണ സംഘം പറഞ്ഞു. ഇവർ ഉപയോഗിച്ച ഫോർട്യൂണർ ഉൾപ്പെടെയുള്ള മറ്റ് രണ്ട് കാറുകളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കാറിന്‍റെ നമ്പർ വ്യാജമെന്നും വാഹനം കവർച്ച നടത്തിയത് ആണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

TAGS: KARNATAKA | BANK THEFT
SUMMARY: Bank thieves leave for kerala amid theft, says police

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *