ഇ-സിഗരറ്റുകൾ വിൽപന നടത്തിയ മൂന്ന് പേർ പിടിയിൽ

ഇ-സിഗരറ്റുകൾ വിൽപന നടത്തിയ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: നിരോധിത ഇ-സിഗരറ്റുകൾ സംഭരിക്കുകയും വിൽപന നടത്തുകയും ചെയ്ത മൂന്നുപേർ പിടിയും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഖൈസർ പാഷ (29), റബീൽ ഷെരീഫ് (20), മുഹമ്മദ് അദ്‌നാൻ (20) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 1000 ഇ-സിഗരറ്റുകൾ സിസിബി പിടിച്ചെടുത്തു. ഗോവിന്ദ്പുരയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്തെ സ്വകാര്യ കോളേജ് വിദ്യാർഥികൾക്കും, ഐടി ജീവനക്കാർക്കുമാണ് ഇവർ ഇ-സിഗരറ്റുകൾ വിറ്റിരുന്നത്. വിദേശത്ത് നിന്നാണ് ഇവ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നത്. സംഭവത്തിൽ ഗോവിന്ദ്പുര പോലീസ് കേസെടുത്തു.

TAGS: KARNATAKA | ARREST
SUMMARY: Bengaluru: Three arrested for sale of banned e-cigarettes Worth Rs 30 Lakh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *