എല്‍ ക്ലാസിക്കോ തകർത്ത് ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ പരാജയപ്പെടുത്തി

എല്‍ ക്ലാസിക്കോ തകർത്ത് ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ പരാജയപ്പെടുത്തി

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ തകർത്ത് ബാഴ്‌സലോണ. ബയേണിനെ തകര്‍ത്തുവിട്ട അതേ പോരാട്ടവീര്യത്തില്‍ ബാഴ്‌സ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ ഉൾപ്പെടെയുള്ള താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍, മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയൽ പരാജയപ്പെടുകയായിരുന്നു.

പോളിഷ്താരം ലെവിന്‍ഡോസ്‌കി രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ സ്‌പെയിന്‍ കൗമാരതാരം ലമിന്‍ യമാല്‍, ബ്രസീല്‍ താരം റാഫീന്‍ഹ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഹാട്രിക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ ലെവിന്‍ഡോസ്‌കി നഷ്ടപ്പെടുത്തി. ആദ്യ എല്‍ ക്ലാസിക്കോക്ക് ഇറങ്ങിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപെ തീര്‍ത്തും നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഓരോന്നും ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി ബാഴ്‌സ പ്രതിരോധം കൈയ്യടി നേടി.

54-ാം മിനിറ്റില്‍ മിനിറ്റില്‍ ബാഴ്‌സലോണ ലീഡെടുത്തു. കസാഡോ നല്‍കിയ ത്രൂ പാസ് ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി വലയിലാക്കി. ആവേശമേറ്റിയ ബാഴ്‌സ നീക്കങ്ങള്‍ക്ക് പിന്നാലെ ഹാട്രിക്ക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ ലെവ പാഴാക്കി.

ഈ ജയത്തോടെ ബാഴ്‌സ 30 പോയിന്റുമായി പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതുമാണ്. 21 പോയിന്റുമായി വിയ്യാറയല്‍ ആണ് റയലിന് തൊട്ടുപിന്നിലുള്ളത്. ഇത്തവണത്തെ തോല്‍വിയോടെ റയലിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി മാറി.

TAGS: SPORTS | EL CLASSICO
SUMMARY: Barcelona Rout Real Madrid 4-0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *