ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നിയമസഭാംഗം ബസനഗൗഡ ബദർലി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയിൽ കൗൺസിൽ ചെയർപേഴ്സൺ ബസവരാജ് ഹൊരട്ടി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രത്യജ്ഞ ചടങ്ങ് നടന്നത്.

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന നിയമസഭാ കൗൺസിൽ സീറ്റിലേക്ക് നടന്ന ദ്വിവത്സര തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് ബദർലിയെ നാമനിർദേശം ചെയ്തിരുന്നു. തുടർന്ന് ജൂൺ 13നാണ് ബദർലി എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ, ശാസ്ത്ര സാങ്കേതിക മന്ത്രി എൻ. എസ്. ബോസരാജു, ലെജിസ്ലേറ്റീവ് കൗൺസിൽ ചീഫ് വിപ്പ് സലീം അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: KARNATAKA | BASANAGOWDA BADARLI
SUMMARY: Congress member Basanagouda Badarli takes oath as MLC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *