കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊരട്ടി രാജിവച്ചു. നിയമസഭയിലെ ചർച്ചകൾക്ക് ഗുണനിലവാരം ഇല്ലെന്നും, നിയമസഭാംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. ഏപ്രിൽ ഒന്നിനകം ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസവരാജ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ പ്രാണേഷിന് രാജി സമർപ്പിച്ചു. തീർത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയസഭയിലെ സാമാജികരുടെ പെരുമാറ്റം അസ്വസ്ഥത ഉളവാക്കുന്നതാണ്. നേതാക്കൾ അവർ സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുകയാണ്. 45 വർഷമായി താൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ സഭയിൽ തനിക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിലും അസംബ്ലിയിലും നടക്കുന്ന ചർച്ചകളുടെ ഗുണനിലവാരം കുറഞ്ഞുവരികയാണ്. അംഗങ്ങളുടെ പൊതുവായ പെരുമാറ്റം പോലും വഷളായിക്കൊണ്ടിരിക്കുകയാണ്. ഹണി ട്രാപ്പ് പോലുള്ള വിഷയങ്ങൾ സെഷനിൽ ഉയർന്നുവരുന്നത് ചർച്ചകളുടെ ഗുണനിലവാരം തെളിയിക്കുന്നു. അത്തരമൊരു സഭയിൽ അധ്യക്ഷത വഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം രാജികത്തിൽ പറഞ്ഞു.

TAGS: KARNATAKA | RESIGN
SUMMARY: Karnataka Legislative Council Chairperson says quality of debate low, resigns

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *