മലപ്പുറം തിരുവാലിയില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, സാമ്പിളുകള്‍ പരിശോധനക്കയച്ചു

മലപ്പുറം തിരുവാലിയില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, സാമ്പിളുകള്‍ പരിശോധനക്കയച്ചു

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ചവയില്‍ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്തു വീണത്. സമീപവാസികളാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത വവ്വാലുകളെ കണ്ടത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ രാമൻകുട്ടിയുടെ നിർദേശപ്രകാരം വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു.

പ്രായമാകാത്ത വവ്വാലുകളാണ് ചത്തത്. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി. വവ്വാലുകൾ ചത്തത് കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
<br>
TAGS : PRECAUTION FOLLOWING BATS DIE | MALAPPURAM
SUMMARY : Bats found dead in mass in Tiruvalli, Malappuram, samples sent for testing

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *